Get Updates
Get notified of breaking news, exclusive insights, and must-see stories!

ന്യൂനപക്ഷ പദവി: അപേക്ഷ പരിഗണിക്കുന്നത് നീട്ടിവെച്ചു

ദില്ലി: ന്യൂനപക്ഷ പദവി നല്‍കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ എട്ടുപ്രഫഷണല്‍ കോളജുകള്‍ സമര്‍പ്പിച്ച അപേക്ഷകള്‍ പരിഗണിക്കുന്നത് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷന്‍ നീട്ടിവെച്ചു.

ആഗസ്റ് 17നും സംപ്തംബര്‍ ആറിനുമായി അപേക്ഷകള്‍ പരിഗണിക്കുമെന്ന് കമ്മിഷന്‍ അറിയിച്ചു.

അടുത്തമാസം അപേക്ഷ പരിഗണിക്കുമ്പോള്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ വിശദമായ മറുപടി സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു.

മുമ്പ് ആറ് സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും ഇതിന്റെ അന്തിമവിധി ആഗസ്റ് 12നേഉണ്ടാവുകയുള്ളുവെന്നും സര്‍ക്കാറിനുവേണ്ടി ഹാജരായ അഡ്വ. പി.വി.ദിനേശ് കമ്മിഷനെ അറിയിച്ചിട്ടുണ്ട്.

ന്യൂനപക്ഷേ പദവി നല്‍കുന്നതു സംബന്ധിച്ച് അപേക്ഷ സമര്‍പ്പിക്കാന്‍ സംസ്ഥാനത്ത് ഇപ്പോള്‍ അതോറിറ്റിയുണ്ടെന്നും ന്യൂനപക്ഷ സ്ഥാപനങ്ങള്‍ അവിടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു.

ഇപ്പോള്‍ പദവിയ്ക്കായി അപേക്ഷ നല്‍കിയിരിക്കുന്ന മിക്ക സ്ഥാപനങ്ങളും ന്യൂനപക്ഷ പദവി ആവശ്യപ്പെട്ടു തുടങ്ങിയതല്ലെന്നും അവര്‍ സമര്‍പ്പിച്ച അപേക്ഷകളില്‍ ഈ വിവരങ്ങളില്ലെന്നും ദിനേശ് പറഞ്ഞു.

സര്‍ക്കാറിന്റെ വാദത്തിന് മറുപടി സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് സ്ഥാപനങ്ങള്‍ക്കുവേണ്ടി ഹാജരായ അഡ്വ. റോമി ചാക്കോ വ്യക്തമാക്കി. തുടര്‍ന്ന് അപേക്ഷകള്‍ പരിഗണിക്കുന്ന തീയ്യതി നീട്ടാന്‍ കമ്മിഷന്‍ തീരുമാനിച്ചത്.

അമല ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, അമല കോളജ് ഓഫ് നഴ്സിംഗ്, ലിസിമെഡിക്കല്‍ ആന്റ് എഡ്യുക്കേഷന്‍ ഇന്‍സ്റിറ്റ്യൂട്ട്, ഇരിങ്ങാലക്കുട രൂപത വിദ്യാഭ്യാസ ട്രസ്റ്, നിര്‍മല കോളജ് ഓഫ് നഴ്സിംഗ്, എന്നീ സ്ഥാപനങ്ങളുടെ അപേക്ഷയാണ് 17ന് പരിഗണിക്കുക.

എഡബ്ല്യൂ എച്ച് എന്‍ജിനീയറിംഗ് കോളജ്, സെന്റ് ഗിറ്റ്സ് കോളജ് ഓഫ് അപ്ലൈഡ് സയന്‍സ്, സെന്റ് ഗിറ്റ്സ് എന്‍ജിനീയറിംഗ് കോളജ് കോട്ടയം എന്നിവയുടെ അപേക്ഷ സെപ്തംബര്‍ ആറിനാണ് പരിഗണിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+