മുംബൈ സ്ഫോടനം: ലഷ്കര്‍ ഭീകരന്‍ അറസ്റില്‍
ജമ്മു: ജൂലൈ 11നു നടന്ന മുംബൈ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് ലഷ്കര്‍ ഇ തോയിബ ഭീകരനെ പൊലീസ് അറസ്റ് ചെയ്തത്. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ വച്ചാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്.
വ്യാഴാഴ്ച പൂഞ്ച് ജില്ലയില്‍ മുംബൈ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം നടത്തിയ റെഡ്ഡിലാണ് ഒളിസങ്കേതതത്തില്‍ നിന്നും അബ്ദുള്‍ ഹമീദ് എന്ന ലഷ്കര്‍ ഭീകരനെ പിടികൂടിയത്.
മാട്ടുംഗയില്‍ സ്ഫോടനം നടന്ന സ്ഥലത്തു നിന്നും ഹമീദിന്റെ തിരിച്ചറിയല്‍ കാര്‍ഡ് പൊലീസ് കണ്ടെടുത്തിരുന്നു. മുംബൈയില്‍ സ്വകാര്യ സെക്യൂരിറ്റി ഏജന്‍സിയുടെ ഗാര്‍ഡായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. ഏജന്‍സി നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡാണ് പൊലീസ് കണ്ടെടുത്തത്.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ നിന്നും സ്ഫോടനം നടന്നതിനു ശേഷം ഇയാളെ കാണാതെയന്ന് വിവരം ലഭിച്ചു. സ്ഫോടനം നടന്നതിനു ശേഷം ഇയാള്‍ ജോലിക്കു ഹാജരായിരുന്നില്ല. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ലഷ്കര്‍ ഇ തോയിബയുടെ ദാത്യവുമായി കഴിഞ്ഞ ഒന്നര വര്‍ഷമായി ഇയാള്‍ മുംബൈയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നുവെന്ന് കണ്ടെത്തി.












Click it and Unblock the Notifications