മൂന്ന് സംസ്ഥാനങ്ങളില്‍ നേരിയ ഭൂചലനം
ചെന്നൈ: വെള്ളിയാഴ്ച ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളിലാണ് വെള്ളിയാഴ്ച രാവിലെ 7.33ന് ഭൂചലനം അനുഭവപ്പെട്ടത്.
റിച്ചര്‍ സ്കെയിലില്‍ 3.4 രേഖപ്പെടുത്തിയ തീവ്രത കുറഞ്ഞ ചലനം കുറച്ചുസമയം മാത്രമേ നീണ്ടുനിന്നുള്ളുവെന്നും കാലാവസ്ഥാകേന്ദ്രം അധികൃതര്‍ പറഞ്ഞു.
ആന്ധ്ര, കര്‍ണാട,തമിഴ്നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളുടെയും അതിര്‍ത്തിയിലാണ് ചലനത്തിന്റെ പ്രഭവകേന്ദ്രം. ചലനത്തെത്തുടര്‍ന്ന് അപകടങ്ങളോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.












Click it and Unblock the Notifications