കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോളയ്ക്കും പെപ്സിക്കും സുപ്രിം കോടതി നോട്ടീസ്

  • By Staff
Google Oneindia Malayalam News

ദില്ലി: കോള കമ്പനികള്‍ക്കും കേന്ദ്രസര്‍ക്കാറിനും സുപ്രിം കോടതി വെള്ളിയാഴ്ച നോട്ടീസയച്ചു.

ഒന്‍പത് ശീതളപാനീയങ്ങളില്‍ കീടനാശിനിയുടെ അംശം ക്രമാതീതമായി അടങ്ങിയിട്ടുണ്ടെന്ന സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റിന്റെ (സിഎസ്ഇ)റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോള ,പെസ്പി എന്നീ പാനീയ കമ്പനികള്‍ക്കും കേന്ദ്രസര്‍ക്കാറിനും സുപ്രിം കോടതി നോട്ടീസയച്ചത്.

പാനീയങ്ങളിലടങ്ങിയിരിക്കുന്ന പദാര്‍ത്ഥങ്ങളുടെ വിശദവിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി നോട്ടീസയക്കാന്‍ തീരുമാനിച്ചത്.

കൊക്കക്കോള, പെപ്സി എന്നിവയടക്കമുള്ള ഒന്‍പത് ശീതളപാനീയങ്ങളില്‍ മാരകമായ കീടനാശിനിയുടെ അംശം കണ്ടെത്തിയെന്നാണ് സിഎസ്ഇയുടെ പരിശോധനാ റിപ്പോര്‍ട്ട്.

ഇതിനെത്തുടര്‍ന്ന് ആരോഗ്യത്തിന് ഹാനികരമായ പാനിയങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ലോക്സഭയില്‍ വ്യാഴാഴ്ച ബഹളം നടന്നിരുന്നു.

പ്രശ്നത്തില്‍ സര്‍ക്കാറിന്റെ നിലപാട് നീതികരമല്ലെന്നാരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചിരുന്നു. പ്രതിപക്ഷത്തോടൊപ്പം ഇടതുപക്ഷവും കോളക്കമ്പനികള്‍ പൂട്ടണമെന്ന് ശക്തമായി വാദിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X