കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ഫോപാര്‍ക്ക് വികസനം രണ്ടു വര്‍ഷത്തിനുള്ളില്‍: മുഖ്യമന്ത്രി

  • By Staff
Google Oneindia Malayalam News

കൊച്ചി: ഇന്‍ഫോപാര്‍ക്കിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ 2008ല്‍ പൂര്‍ത്തിയാകുമെന്ന് വി.എസ് അച്യുതാനന്ദന്‍.

ഇന്‍ഫോപാര്‍ക്ക് സന്ദര്‍ശിച്ചശേഷം കൊച്ചിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇന്‍ഫോസിസ് ഉള്‍പ്പെടെയുള്ള വന്‍കിട കമ്പനികള്‍ ഇന്‍ഫോപാര്‍ക്കില്‍ സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ട്. 25,000പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനമാക്കി ഇന്‍ഫോപാര്‍ക്കിനെ മാറ്റും-അദ്ദേഹം പറഞ്ഞു.

എന്നാല്‍ ദുബായി ഇന്റര്‍നെറ്റ് സിറ്റി അധികൃതരും സര്‍ക്കാര്‍ പ്രതിനിധികളും തമ്മില്‍ വെള്ളിയാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ ഇന്‍ഫോപാര്‍ക്ക് വിഷയമാകില്ലെന്നും വി.എസ് വ്യക്തമാക്കി.

റവന്യൂ മന്ത്രി കെ.പി രാജേന്ദ്രന്‍, കെ. ചന്ദ്രന്‍ പിള്ള എം.പി, സിപിഎം എറണാകുളം ജില്ലാസെക്രട്ടറി ഗോപി കോട്ടമുറിക്കല്‍ , കെ. എന്‍ ബാലഗോപാലന്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഇന്‍ഫോപാര്‍ക്ക് സന്ദര്‍ശിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X