Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവളത്ത് ജലസംഭരണിയില്‍ വിഷം കലര്‍ന്നു

തിരുവനന്തപുരം: കോവളത്തെ വെങ്ങാനൂര്‍ പഞ്ചായത്തിലെ ജലസംഭരണിയില്‍ വിഷം കലര്‍ന്നതായി കണ്ടെത്തി. വിദഗ്ധ സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തുകയാണ്. വെങ്ങാനൂര്‍ പഞ്ചായത്തിലെ വെണ്ണിയൂരിലുള്ള സംഭരണിയിലാണ് വിഷം കലര്‍ന്നിരിക്കുന്നത്.

വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് വെള്ളത്തിന് നിറ വ്യത്യാസവും മണ്ണെണ്ണയുടെ ഗന്ധവും ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടത്. ഉടനെതന്നെ വിവരം പഞ്ചായത്ത് അധികൃതരെ അറിയിച്ചു. സ്ഥലത്തെത്തിയ അധികൃതര്‍ ഈ വെള്ളം ഉപയോഗിക്കരുതെന്ന് നാട്ടുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വെള്ളത്തില്‍ കീടനാശിനി കലര്‍ന്നിരിക്കുന്നതായി കണ്ടെത്തിയത്. ഇപ്പോള്‍ പമ്പിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. പരിസരത്തെ മൂവായിരത്തോളം കുടുംബങ്ങള്‍ ഈ സംഭരണിയില്‍ നിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്.

രാവിലെ ഏഴ് മണിക്ക് മുമ്പ് ഈ വെള്ളം ഉപയോഗിച്ചവര്‍ക്ക് എന്തെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടായോയെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.

ജില്ലാ കളക്ടര്‍ എന്‍. അയ്യപ്പന്‍ സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും വിദഗ്ധ പരിശോധന നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വിഷം കലര്‍ന്ന സംഭരണിയിലെ വെള്ളം മുഴുവന്‍ നീക്കം ചെയ്ത ശേഷം വിദഗ്ധ പരിശോധനയും അന്വേഷണവും നടത്താമെന്ന് കളക്ടര്‍ പരിസരവാസികള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+