എന്‍ആര്‍ഐ ഫീസില്‍ പുനരാലോചന നടത്തും: മുഖ്യമന്ത്രി
കൊച്ചി: സര്‍ക്കാര്‍ ഈയിടെ പ്രാബല്യത്തില്‍ കൊണ്ടുവന്ന സ്വാശ്രയ വിദ്യാഭ്യാസ നിയമത്തിലെ എന്‍ആര്‍ഐ ഫീസ് വ്യവസ്ഥ ഒഴിവാക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ പുനരാലോചിക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.
കൊച്ചിയില്‍ നടക്കുന്ന ലോക മലയാളി കൗണ്‍സിലിന്റെ ആഗോള സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രൊഫഷണല്‍ കോളജ് പ്രവേശനത്തിനായി വിദേശമലയാളികളുടെ മക്കളില്‍ നിന്നും സാധാരണ ഫീസിന്റെ അഞ്ചിരട്ടി ഫീസ് ഈടാക്കാനാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.
നിയമത്തിലെ ഈ വ്യവസ്ഥയില്‍ തങ്ങള്‍ക്കെതിര്‍പ്പുണ്ടെന്ന് എന്‍ആര്‍ഐ പ്രതിനിധികള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രി ഇക്കാര്യം സഹപ്രവര്‍ത്തകരുമായി പുനരാലോചിക്കാമെന്ന് ഉറപ്പുനല്‍കിയത്.
നിയമത്തിലെ ഈ വ്യവസ്ഥയെ ചോദ്യം ചെയ്തുകൊണ്ട് യുഎഇയിലെ പ്രവാസി മലയാളി സംഘടന ഫയല്‍ ചെയ്ത ഹര്‍ജിയിന്മേല്‍ ഹൈക്കോടതി സര്‍ക്കാറിന്റെ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു.












Click it and Unblock the Notifications