സ്മാര്‍ട്ട് സിറ്റി: ചര്‍ച്ചയില്‍ പ്രതീക്ഷ
തിരുവനന്തപുരം: കൊച്ചിയില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി ആരംഭിക്കുന്നതു സംബന്ധിച്ച് ദുബായ് ഇന്റര്‍നെറ്റ് സിറ്റി അധികൃതരുമായി നടത്തിയ ചര്‍ച്ച പ്രതീക്ഷ നല്‍കുന്നതാണെന്ന് ഐടി സെക്രട്ടറി ടെന്‍സിംഗും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷീലാ തോമസും പറഞ്ഞു.
ചര്‍ച്ചയ്ക്ക് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ഇരുവരും. ചര്‍ച്ച വളരെ ക്രിയാത്മകമായിരുന്നുവെന്നും വെള്ളിയാഴ്ച നടന്ന ചര്‍ച്ചയെ കുറിച്ച് മുഖ്യമന്ത്രിയെ ധരിപ്പിക്കുമെന്നും ടെന്‍സിംഗ് പറഞ്ഞു. ശനിയാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ സാങ്കിേതകമായ ചില കാര്യങ്ങള്‍ മാത്രമേ ചര്‍ച്ച ചെയ്യുകയുള്ളൂവെന്നും ഷീലാ തോമസ് പറഞ്ഞു.
ചര്‍ച്ച സ്മാര്‍ട്ട് സിറ്റി അധികൃതരും അറിയിച്ചു. എന്നാല്‍ ഏതൊക്കെ കാര്യങ്ങളിലാണ് വ്യാഴാഴ്ചത്തെ ചര്‍ച്ചയില്‍ തീരുമാനമുണ്ടായതെന്ന് വെളിപ്പെടുത്താന്‍ ഇരു കൂട്ടരും തയാറായില്ല. സ്മാര്‍ട്ട് സിറ്റി പദ്ധതി കൊച്ചിയില്‍ തന്നെ തുടങ്ങണമെന്നാണ് ഡി.ഐ.സി.അധികൃതരുടെ നിലപാട്.
കേരളത്തിന്റെ മറ്റ് ഭാഗത്ത് എവിടെയെങ്കിലും പദ്ധതി തുടങ്ങാമെന്ന ഒരു നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ട് വച്ചിട്ടില്ലെന്ന് ഷീലാ തോമസ് പറഞ്ഞു.
ഐടിസെക്രട്ടറി ടി.ജി.ടെന്‍സിംഗ്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷീലാ തോമസ്, മുഖ്യമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറി സുരേഷ് കുമാര്‍, ഐടി വിദഗ്ധനായ തോമസ് ടി.മാത്യു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.












Click it and Unblock the Notifications