Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്മാര്‍ട്ട് സിറ്റി: ചര്‍ച്ച വെള്ളിയാഴ്ച തുടങ്ങും

തിരുവനന്തപുരം: കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തുന്നതിനായി ദുബായ് ഇന്റര്‍നെറ്റ് സിറ്റി അധികൃതര്‍ സംസ്ഥാനത്തെത്തി. പദ്ധതി സംബന്ധിച്ച് സര്‍ക്കാര്‍ പ്രതിനിധികളുമായി സംഘം വെള്ളിയാഴ്ച ചര്‍ച്ചയാരംഭിക്കും.

ഇന്റര്‍നെറ്റ് സിറ്റിയുടെ മാതൃസംഘടനയായ ടീകോമിന്റെ രാജ്യാന്തര ഓപ്പറേഷന്‍സ് ആന്റ് ബിസിനസ് ഡവലപ്പ്മെന്റ് ഓഫീസര്‍ ദീപക് പത്മനാഭന്‍, സീനിയര്‍ പ്രൊജക്ട് മാനേജര്‍ ഡോ.ബാജു ജോര്‍ജ്, ദീപ്തി ഖോസ്ല എന്നിവരാണ് വ്യാഴാഴ്ച വൈകീട്ട് തിരുവനന്തപുരത്തെത്തിയത്.

കേരളത്തില്‍ ഇന്റര്‍നെറ്റ് സിറ്റി സ്ഥാപിക്കുക എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് ദീപക് പത്മനാഭന്‍ പറഞ്ഞു. സര്‍ക്കാര്‍ പ്രതിനിധികളുമായി സംഘം വെള്ളിയാഴ്ച ചര്‍ച്ച നടത്തും ഐടി സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി.ജെ ടെന്‍സിംഗും മുഖ്യമന്ത്രിയുടെ സെക്രട്ടറി ഷീലാ തോമസുമാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ചര്‍ച്ചയില്‍ പങ്കെടുക്കുക.

വെള്ളിയാഴ്ച രാവിലെ ആരംഭിക്കുന്ന ചര്‍ച്ച ശനിയാഴ്ചയും തുടരും. കോടതിയില്‍ പറഞ്ഞിട്ടുള്ള അഞ്ചു നിബന്ധനകളുടെ അടിസ്ഥാനമാക്കിയായിരിക്കും ചര്‍ച്ച.

ഇന്‍ഫോ പാര്‍ക്ക് വിട്ടുകൊടുക്കില്ല, നിര്‍ദ്ദിഷ്ട സ്മാര്‍ട്ട് സിറ്റിയുടെ പരിസരത്ത് മറ്റ് ഐടി പാര്‍ക്കുകള്‍ പാടില്ലെന്ന ഉപാധി അംഗീകരിക്കില്ല, തൊഴിലവസരങ്ങളുടെ കാര്യത്തില്‍ വ്യക്തമായ ഉറപ്പു ലഭിക്കണം, ഐടി കെട്ടിടങ്ങളല്ലാതെ മറ്റ് അപ്പാര്‍ട്ട്മെന്റുകളും ഹോട്ടലുകളും ക്ലബ്ബുകളും പാടില്ല തുടങ്ങിയവയാണ് പ്രധാന നിബന്ധനകള്‍.

കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കു കാര്യമായ സംഭാവന നല്‍കാന്‍ പദ്ധതിക്കു കഴിയുമെന്നു സംഘത്തലവനായ ഡോ. ഫരീദ് അബ്ദുള്‍ റഹ്മാന്‍ അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+