വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെടുത്തു
തൃശ്ശൂര്‍: പോളിടെക്നിക് വിദ്യാര്‍ത്ഥിയെ കൊന്നുകുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ ചെമ്പൂക്കാവിലെ മഹാരാജാ പോളിടെക്നികിലെ ഇലക്ട്രോണിക്സ് വിഭാഗം അവസാന വര്‍ഷവിദ്യാര്‍ത്ഥി ഷിന്റോ ജോര്‍ജിന്റെ(19) മൃതദേഹമാണ് കണ്ടെത്തിയത്.
തൃശ്ശൂരിലെ ആള്‍ത്താമസമില്ലാത്ത കെട്ടിടത്തിനുസമീപം കുഴിച്ചുമൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
വൈക്കം കുലശേഖരമംഗലം ചെമ്മാരുപറമ്പില്‍ ജോര്‍ജിന്റെ മകനാണ് ഷിന്റോ. ജൂലൈ 21മുതലാണ് ഷിന്റോയെ കാണാതായത്.
പണം ആവശ്യപ്പെട്ടുകൊണ്ട് ഷിന്റോയെ തൃശ്ശൂരിലെ ഒരു ഗുണ്ടാ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് ആറുപേരെ പൊലീസ് കസ്റഡിയിലെടുത്തതായി സൂചനയുണ്ട്.












Click it and Unblock the Notifications