കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും ദേവപ്രശ്നം നടത്തണം: നാരായണപ്പണിക്കര്‍

  • By Staff
Google Oneindia Malayalam News

കോട്ടയം: പുതിയൊരു ദേവപ്രശ്നം നടത്തി ശബരിമലയില്‍ വേണ്ട പരിഹാരക്രിയകള്‍ ചെയ്യണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ.നാരായണപ്പണിക്കര്‍.

നേരത്തെ നടത്തിയ വിവാദപരമായ ദേവപ്രശ്നത്തിന്റെ അടിസ്ഥാനത്തില്‍ പരിഹാരക്രിയകള്‍ക്കു തുനിയാതെ പുതിയ ദേവപ്രശ്നം നടത്തുന്നതാണ് അഭികാമ്യം. വിവാദപരമായ ദേവപ്രശ്ന വിവാദവും തന്ത്രി പ്രശ്നവും ഭക്തരെ നിരാശരാക്കിയിട്ടുണ്ട്. ഈ സംഭവങ്ങള്‍ കാരണം നൂറ്റാണ്ട് പഴക്കമുള്ള ആചാരങ്ങളെയും വിശ്വാസങ്ങളെയുമാണ് ബാധിച്ചത്.

വിശ്വാസികള്‍ക്ക് ഇപ്പോഴുണ്ടായിട്ടുള്ള മനോവ്യഥ തീര്‍ക്കാന്‍ പുതിയ ദേവപ്രശ്നം നടത്തി പരിഹാരക്രിയകള്‍ ചെയ്യുകയാണ് വേണ്ടതെന്ന് പണിക്കര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X