Get Updates
Get notified of breaking news, exclusive insights, and must-see stories!

വല്ലാര്‍പാടം: ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

കൊച്ചി: വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിന്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ വേണ്ട നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ഉറപ്പുനല്‍കി.

ടെര്‍മിനലിലേയ്ക്കുള്ള റയില്‍പാത വടുതല വഴി നിര്‍മ്മിക്കുന്നതില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന വടുതല ജനകീയ സമിതിയുടെ സമരപ്പന്തല്‍ സന്ദര്‍ശിച്ചതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വല്ലാര്‍പാടം കണ്ടെയ്നര്‍ടെര്‍മിനല്‍ കേരളത്തിന്റെ ആവശ്യമാണ്. എന്നാല്‍ ടെര്‍മിനലിലേയ്ക്കുള്ള റയില്‍പ്പാതയെക്കുറിച്ച് വിശദമായി പഠിക്കും.ഇതുമൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കും- മുഖ്യമന്ത്രി പറഞ്ഞു.

വല്ലാര്‍പാടം പദ്ധതിയ്ക്കായി 2500 കോടിയില്‍പ്പരം രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ചെലവഴിക്കുന്നത്. പദ്ധതി സംബന്ധിച്ച കാര്യങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ നടത്തിക്കൊടുക്കാനുള്ള ചുമതല സംസ്ഥാന സര്‍ക്കാറിന്റെതാണ്. അതിന് വീഴ്ച വന്നാല്‍ കേന്ദ്രം അനുവദിച്ച പണവും പദ്ധതിയും നമുക്കു നഷ്ടപ്പെടും- മുഖ്യമന്ത്രി വിശദീകരിച്ചു.

റെയില്‍പ്പാത നിര്‍മ്മിക്കുമ്പോള്‍ തങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി നേതാക്കള്‍ മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കി. ടെര്‍മിനിലിലേയ്ക്ക് വടുതല വഴി പാത നിര്‍മിക്കുന്നതിനെതിരെ ജനകീയസമിതി 352 ദിവസങ്ങളായി സമരം നടത്തിവരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+