വാളയാറില്‍ 10,000 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചു
പാലക്കാട്: അനധികൃതമായി കടത്താന്‍ ശ്രമിച്ച 10,000ലിറ്റര്‍ സ്പിരിറ്റ് വ്യാഴാഴ്ച രാത്രിയാണ് വാളയാര്‍ ചെക്പോസ്റില്‍ എക്സൈസ് അധികൃതര്‍ പിടികൂടി.
തമിഴ്നാട്ടില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്ന ലോറിയില്‍ പിവിസി പൈപ്പുകള്‍ക്കടിയില്‍ 300 കാനുകളിലായി ഒളിപ്പിച്ചുവെച്ച നിലയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്. ഇതിന് അഞ്ച് ലക്ഷം രൂപ വിലവരും.
ഒരോ കാനിലും 35 ലിറ്റര്‍ വീതമാണുണ്ടായിരുന്നത്. പൈപ്പുകള്‍ക്കടിയില്‍ പ്രത്യേകം സജ്ജമാക്കിയ അറയിലാണ് സ്പിരിറ്റ് കാനുകള്‍ സൂക്ഷിച്ചിരുന്നത്.
വിശദ പരിശോധന നടത്തിയപ്പോഴാണ് സ്പിരിറ്റ് ഒളിച്ചുവെച്ചത് കണ്ടെത്താന്‍ കഴിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് തേനി സ്വദേശിയായ ലോറി ഡ്രൈവര്‍ നാഗേന്ദ്രയെ (27) അധികൃതര്‍ അറസ്റുചെയ്തു.
അഞ്ചു ദിവസത്തിനുള്ളില്‍ വാളയാറില്‍ നടക്കുന്ന രണ്ടാമത്തെ സ്പിരിറ്റു വേട്ടയാണിത്. വ്യാഴാഴ്ചത്തേതടക്കം മൊത്തം 12,250 ലിറ്റര്‍ സ്പിരിറ്റാണ് അഞ്ചുദിവസത്തിനുള്ളില്‍ എക്സൈസ് വകുപ്പ് പിടിച്ചെടുത്തത്.
ഓണാഘോഷങ്ങള്‍ക്ക് മുന്നോടിയായി കേരളത്തിലേയ്ക്കുള്ള സ്പിരിറ്റ് കടത്ത് തടയുന്നതിനായി ചെക്പോസ്റില്‍ കനത്ത പരിശോധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications