അജ്ഞാതന്‍ തീവണ്ടിയില്‍ തൂങ്ങിമരിച്ചു
തിരുവനന്തപുരം: തീവണ്ടിക്കുള്ളില്‍ അജ്ഞാതനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.
തിരുവനന്തപുരം സെന്‍ട്രല്‍ റയില്‍വേസ്റേഷനിലെ ഷണ്ടിംഗ് യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന തിരുവനന്തപുരം-ഹൗറ എക്സ്പ്രസിന്റെ ബോഗിക്കുള്ളിലാണ് നാല്പത് വയസ്സ് പ്രായം തോന്നിക്കുന്ന ആള്‍ തൂങ്ങിമരിച്ചത്.
കംപാര്‍ട്ട്മെന്റിനുള്ളിലെ ഫാനില്‍ ചുരിദാറിന്റെ ഷാളില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. രാവിലെ ബോഗി വൃത്തിയാക്കാനെത്തിയ ജോലിക്കാരാണ് മൃതദേഹം ആദ്യം കണ്ടത്.
ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നതെന്ന് കരുതുന്നു. മുഷിഞ്ഞവേഷം ധരിച്ചിരിക്കുന്ന ഇയാള്‍ മാനസിക രോഗിയാണെന്നതിന്റെ സൂചനകള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു.
റയില്‍വെ പൊലീസ് ഇന്‍ക്വസ്റ് തയ്യാറാക്കി മൃതദേഹം പോസ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി.












Click it and Unblock the Notifications