Get Updates
Get notified of breaking news, exclusive insights, and must-see stories!

ന്യൂനപക്ഷ പദവി മതസൗഹാര്‍ദ്ദം തടയും: ബേബി

കൊച്ചി: ന്യൂനപക്ഷ വിഭാഗങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കിയാല്‍ അത് കേരളത്തിലെ മതസൗഹാര്‍ദ്ദ അന്തരീക്ഷത്തിന് ദോഷം ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി എം.എ ബേബി.

ഇത്തരം സ്ഥാപനങ്ങള്‍ ഇപ്പോള്‍ത്തന്നെ പുരോഗതി നേടിക്കഴിഞ്ഞതാണ്. ഇനിയും അവയ്ക്ക് ന്യൂനപക്ഷ പദവിയുടെ ആവശ്യമില്ല.

സര്‍ക്കാറിനെതിരെ നടത്തുന്ന നിയമയുദ്ധമെല്ലാം കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ ഇവിടെത്തന്നെയാണ് സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകേണ്ടതെന്ന കാര്യം സ്ഥാപനങ്ങള്‍ ഓര്‍ക്കണം- അദ്ദേഹം പറഞ്ഞു.

സ്വാശ്രയ പ്രശ്നത്തെക്കാള്‍ പ്രാധാന്യം നല്‍കേണ്ടുന്ന നിരവധി പ്രശ്നങ്ങള്‍ വിദ്യാഭ്യാസ മേഖലയിലുണ്ട്. ഇപ്പോഴത്തെ സ്വാശ്രയ പ്രശ്നം സര്‍ക്കാറിനുമേല്‍ അടിച്ചേല്‍പ്പിച്ചതാണ്- ബേബി വ്യക്തമാക്കി. എകെപിസിടിയുടെ സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+