എഴുത്തുകാരന്‍ നൂറനാട് ഹനീഫ് അന്തരിച്ചു
കൊല്ലം: എഴുത്തുകാരന്‍ നൂറനാട് ഹനീഫ് (71) അന്തരിച്ചു. ശനിയാഴ്ച രാവിലെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കാന്‍സര്‍ രോഗബാധയെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് വ്യാഴാഴ്ചയാണ് കൊല്ലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നോവല്‍, ചെറുകഥ, യാത്രാവിവരണം, ബാലസാഹിത്യം തുടങ്ങിയ വിഭാഗങ്ങളിലായി മുപ്പതോളം രചനകള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്.
സംസ്കാരം ശനിയാഴ്ച വൈകീട്ട് കൊല്ലം ഫാത്തിമമാതാ നാഷണല്‍ കോളജിന് സമീപമുള്ള മക്കാനി പള്ളിയില്‍ നടക്കും.












Click it and Unblock the Notifications