അമ്മയെ കുറിച്ചുള്ള ചിത്രം യുഎസില്‍
ദില്ലി: മാതാ അമൃതാനന്ദമയിയെ കുറിച്ചുള്ള ഫ്രഞ്ച് ചിത്രം യുഎസില്‍ ആഗസ്തില്‍ റിലീസ് ചെയ്യും. ഈ ചിത്രം നേരത്തെ കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
ദര്‍ശന്‍- ദി എംബ്രേസ് എന്ന ചിത്രം സംവിധാനം ചെയ്തത് ജാന്‍ കൊനേന്‍ എന്ന ഫ്രഞ്ച് സംവിധായകനാണ്. മിക്കവാറും ആഗസ്ത് രണ്ടാം വാരത്തിലായിരിക്കും ചിത്രം റിലീസ് ചെയ്യുക.
2003ല്‍ മാതാ അമൃതാനന്ദമയിയുടെ 50-ാം ജന്മദിനാഘോഷവേളയിലാണ് കൊച്ചിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. പിന്നീട് ചിത്രം പൂര്‍ത്തിയാക്കുന്നതിനായി കൊനേന്‍ അമ്മയോടൊപ്പം വിദേശ യാത്രകളില്‍ പങ്കുചേര്‍ന്നു.
ചിത്രത്തില്‍ അമ്മയുമായി നേരത്തെ നടത്തി അഭിമുഖങ്ങളുടെ ഒട്ടേറെ ഭാഗങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. ഒരു പെണ്‍കുട്ടിയില്‍ നിന്നും ആത്മീയദര്‍ശനമുള്ള അമ്മയിലേക്കുള്ള പരിവര്‍ത്തനത്തെ കുറിച്ചാണ് തന്റെ ചിത്രമെന്ന് കൊനേന്‍ പറഞ്ഞു.












Click it and Unblock the Notifications