മുംബൈയില്‍ കനത്ത മഴ
ഹൈദരാബാദ്: ഞായറാഴ്ച രാവിലെ മുതല്‍ മുംബൈയില്‍ കനത്ത മഴ. അന്തേരി, മിലാന്‍, ഖര്‍, ചേംബൂര്‍ എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്.
മഴ തീവണ്ടി ഗതാതഗത്തെ ബാധിച്ചിട്ടുണ്ട്. തീവണ്ടികള്‍ വൈകിയാണോടുന്നത്. വിമാനങ്ങള്‍ മുപ്പതു മിനുട്ടോളം വൈകിയാണ് സര്‍വീസ് നടത്തുന്നത്.
മുംബൈയിലും കൊങ്കണ്‍, ഗോവ, വിദര്‍ഭ എന്നിവിടങ്ങളിലും അടുത്ത 24 മണിക്കൂര്‍ കൂടുതല്‍ കനത്ത മഴയുണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
കനത്ത മഴയെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ നന്ദിത് ജില്ലയിലെ ഇരുപത്തഞ്ചോളം ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. 13,000 ഓളം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications