ജൈനര്‍ക്ക് ന്യൂനപക്ഷ പദവി നല്‍കും
പണാജി: ജൈന മതത്തിന് ന്യൂനപക്ഷ പദവി നല്‍കുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി എ.ആര്‍.ആന്തുലെ അറിയിച്ചു.
ഇതിനായി ജൈനമതത്തിലെ ദിഗംബര, ശ്വേതാംബര വിഭാഗങ്ങള്‍ക്കിടയില്‍ ഒരു അഭിപ്രായ സമന്വയത്തിന് ശ്രമിക്കുകയാണെന്നും ആന്തുലെ പറഞ്ഞു. ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് പ്രത്യേക സമയപരിധിയൊന്നും കല്പിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയില്‍ ന്യൂനപക്ഷം എന്ന പദപ്രയോഗം പലപ്പോഴും അധിക്ഷേപിക്കപ്പെടുന്നുണ്ടെന്ന് ആന്തുലെ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications