പ്രളയം: ആന്ധ്രയില്‍ മരണസംഖ്യ 62 ആയി
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം 62 ആയി. തീരപ്രദേശങ്ങളിലും തെലുങ്കാനയിലുമാണ് പ്രളയം ദുരന്തം വിതച്ചത്.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദമാണ് കനത്ത മഴയ്ക്കു വഴി വച്ചത്. പലയിടത്തും തീവണ്ടി ഗതാഗതം തടസപ്പെട്ടു.
ഗോദാവരി നദി കരവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് 14,000ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. നദിയിലെ ജലനിരപ്പ് ഇനിയും ഉയരുമെന്നാണ് കാലാവസ്ഥാ പ്രവചനം.












Click it and Unblock the Notifications