എല്‍ഡിഎഫ് സംസ്ഥാന സമിതി യോഗം തുടങ്ങി
തിരുവനന്തപുരം: എല്‍ഡിഎഫ് സംസ്ഥാന സമിതി യോഗം എ.കെ.ജി സെന്ററില്‍ തുടങ്ങി. സ്വാശ്രയ നിയമം സംബന്ധിച്ച പ്രശ്നമായിരിക്കും യോഗത്തില്‍ പ്രധാനമായും ചര്‍ച്ചാ വിഷയമാവുക.
സ്വാശ്രയ മാനേജ്മെന്റുകളുമായി നടത്തിയ ചര്‍ച്ചയുടെ വിശദവിവരങ്ങള്‍ വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി യോഗത്തില്‍ ധരിപ്പിക്കും. ബേബിയെ യോഗത്തിലേക്ക് പ്രത്യേകമായി ക്ഷണിച്ചിട്ടുണ്ട്.
സ്വാശ്രയ പ്രശ്നത്തിലെ സര്‍ക്കാര്‍ നിലപാടിനെതിരെ സിപിഐ, ആര്‍എസ്പി എന്നീ കക്ഷികള്‍ പരസ്യമായി രംഗത്തെത്തിയതിനെ തുടര്‍ന്നാണ് മുന്നണി യോഗം വിളിച്ചുചേര്‍ത്തത്.












Click it and Unblock the Notifications