തന്ത്രി മോഡല്‍ അക്രമം: 5 പേര്‍ പിടിയില്‍
തൃപ്പൂണിത്തുറ: ശബരിമല തന്ത്രി കണ്ഠരര് മോഹനരെ ആക്രമിച്ച സംഭവത്തിനു സമാനമായി ബ്ലാക്ക് മെയിലിംഗ് നടത്തിയ സംഭവത്തില്‍ യുവതിയടക്കം അഞ്ച് പേരെ പൊലീസ് അറസ്റ് ചെയ്തു.
ചോറ്റാനിക്കര ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ രാജന്‍ കെ.തലാപ്പിള്ളിയെ മര്‍ദിക്കുകയും യുവതിയോടൊപ്പം നചിത്രങ്ങലെടുത്ത് ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്ത കേസിലാണ് അറസ്റുണ്ടായത്. ചോറ്റാനിക്കര ക്ഷേത്ര സമിതി മുന്‍ പ്രസിഡന്റ് ബോബി ഗുപ്ത (39), തൃപ്പൂണിത്തുറ കോടംകുളങ്ങര കാരക്കാട്ട് മുരുകദാസ് (28), ഉദയംപേരൂര്‍ നടക്കാവ് പോത്തിക്കാട്ട് അനില്‍കുമാര്‍ (25), ഉദയംപേരൂര്‍ പുല്ലുക്കാട്ട് വെളിയില്‍ സുനില്‍ (22), ഉദയംപേരൂര്‍ പെരുംതിട്ടയില്‍ സിബി (23) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 25ന് ആണ് സംഭവം നടന്നത്. തന്ത്രി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ആറ് മാസത്തിനു ശേഷം വ്യാഴാഴ്ചയാണ് പൊലീസ് കേസില്‍ അന്വേഷണം ആരംഭിച്ചത്.
വാടകയ്ക്കെടുത്ത സ്ത്രീയെ ഉപയോഗിച്ച് രാജന്‍ തലപ്പള്ളിയെ എതിരാളികള്‍ കുടുക്കുകയായിരുന്നു. ചോറ്റാനിക്കര ക്ഷേത്ര സമിതി പ്രസിഡന്റായിരുന്ന ബോബി ഗുപ്തയും രാജനും തമ്മില്‍ സാമ്പത്തിക കാര്യങ്ങളുടെ പേരില്‍ തര്‍ക്കമുണ്ടായി. ബോബി ഗുപ്തയ്ക്കെതിരെ രാജന്‍ കേസ് നല്‍കുകയും തുടര്‍ന്ന് ചോറ്റാനിക്കര ക്ഷേത്ര സമിതി പ്രസിഡന്റ് സ്ഥാനത്തു നിന്ന് ബോബി ഗുപ്തയെ നീക്കുകയും ചെയ്തു. രോഷാകുലനായ ബോബി രാജനെ കുടുക്കാന്‍ വാടകയ്ക്കെടുത്ത യുവതിയെ ഉപയോഗിച്ച് കരുനീക്കം നടത്തുകയായിരുന്നു.
രാജനുമായി പരിചയം സ്ഥാപിച്ചെടുത്ത യുവതി രാജനെ എരൂരിലുള്ള മുരുകന്റെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തുകയായിരുന്നു. അവിടെയെത്തിയ രാജനെ ബോബിയും സംഘവും മര്‍ദിക്കുകയും നയായി നിന്ന സുബിയുടെ കൂടെ നിര്‍ത്തി ഫോട്ടെയടുപ്പിക്കുകയും ചെയ്തു. ബലം പ്രയോഗിച്ച് രാജനെ കൊണ്ട് മുദ്രപത്രത്തില്‍ ഒപ്പിടുവിക്കുകയും ചെയ്തു.












Click it and Unblock the Notifications