മദനിയുടെ ജാമ്യാപേക്ഷ: വിധി വെള്ളിയാഴ്ചത്തേക്ക് മാറ്റി
ചെന്നൈ: കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വെള്ളിയാഴ്ചത്തേക്കു മാറ്റി.
ഒരു മാസത്തിനുള്ളില്‍ മദനി പ്രതിയായ കോയമ്പത്തൂര്‍ ബോംബ് സ്ഫോടന കേസിന്റെ അന്തിമ വിധി വരുമെന്നതിനാല്‍ ജാമ്യം അനുവദിക്കേണ്ടതില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ മദനിക്ക് നല്‍കുന്ന ചികിത്സയില്‍ പോരായ്മകളുടെന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരായ അഡ്വക്കറ്റ് എല്‍.നടരാജന്‍ വാദിച്ചു.
തുടര്‍ന്ന് ചികിത്സയില്‍ അപകാതകളുണ്ടെന്നതിന് വ്യാഴാഴ്ച തെളിവുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. ഇത് ലഭിച്ചതിനു ശേഷം ജാമ്യത്തില്‍ തീരുമാനമെടുക്കാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.












Click it and Unblock the Notifications