Get Updates
Get notified of breaking news, exclusive insights, and must-see stories!

അശ്ലീലമാരോപിച്ച് ചിത്രപ്രദര്‍ശനത്തിന് വിലക്ക്

മുംബൈ: ഏതൊക്കെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാം, ഏതൊക്കെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കരുത് എന്ന് തീരുമാനിക്കുന്നത് മുംബൈയില്‍ ഇപ്പോള്‍ പൊലീസാണ്. അശ്ലീലമാരോപിച്ച് ചിത്രപ്രദര്‍ശനം തടയുന്നതിന് പോലും മുംബൈ പൊലീസ് മുതിരുന്നു.

ചിത്രകാരന്‍മാരായ സഞ്ജീവ് ഖണ്ഡേകര്‍, വൈശാലി നദ്കര്‍ എന്നിവരുടെ വിര്‍ച്വല്‍ റിയാലിറ്റി എന്ന് പേരിട്ടിരിക്കുന്ന ചിത്രപ്രദര്‍ശനത്തിനു നേരെയാണ് പൊലീസ് നടപടിയുണ്ടായത്. ചില ഛായാചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ നിന്നും നീക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.

അശ്ലീല ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്ന് ആരോപിച്ച് പൊലീസിന് ലഭിച്ച പരാതിയിന്മേലാണ് ഈ നടപടി. പൊലീസിന്റെ ഈ ധിക്കാരത്തിനെതിരെ കലാകാരന്‍മാരും കലാസ്വാദകരും രംഗത്തെത്തിയിട്ടുണ്ട്.

ഇത്തരമൊരു നടപടിക്ക് പൊലീസിന് അധികാരമില്ലെന്നും ഏതൊക്കെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാം, ഏതൊക്കെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കരുത് എന്നൊന്നും തീരുമാനിക്കേണ്ടത് പൊലീസല്ലെന്നും നിയമവിദഗ്ധരും അഭിപ്രായപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+