പഠക് റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ മേശപ്പുറത്തു വച്ചു
ദില്ലി: വോള്‍കര്‍ റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളെ കുറിച്ചും ഇറാഖി എണ്ണ ഇടപാടിനെ കുറിച്ചും അന്വേഷിച്ച ജസ്റിസ് ആര്‍.എസ്.പഠക് കമ്മിഷന്‍ റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ മേശപ്പുറത്തു വച്ചു.
മുന്‍ വിദേശകാര്യമന്ത്രി നട്വര്‍സിംഗും മകന്‍ ജഗത്സിംഗും ഇറാക്കി എണ്ണ ഇടപാടുകള്‍ ലഭിക്കുന്നതിനായി സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പഠക് കമ്മിഷന്‍ റിപ്പോര്‍ട്ടിനൊപ്പം നടപടികളെടുത്തതു സംബന്ധിച്ച സര്‍ക്കാരിന്റെ റിപ്പോര്‍ട്ടും മേശപ്പുറത്തു വച്ചു. പഠക് റിപ്പോര്‍ട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും പ്രത്യക്ഷനികുതി കേന്ദ്ര ബോര്‍ഡിനും എക്സൈസ്-കസ്റംസ് കേന്ദ്ര ബോര്‍ഡിനും വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറാഖിന്റെ ഭക്ഷണത്തിന് പകരം എണ്ണ ഇടപാടുമായി കോണ്‍ഗ്രസിനെ ബന്ധിപ്പിക്കാവുന്ന തെളിവുകളൊന്നുമില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കരാറുകളില്‍ നിന്നും നട്വര്‍സിംഗിന് സാമ്പത്തികമോ വ്യക്തിപരമോ ആയ നേട്ടമുണ്ടായിട്ടുണ്ടെന്നതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.
വോള്‍കര്‍ കമ്മിറ്റിയില്‍ നിന്നും ലഭിച്ച രേഖകള്‍ ആധികാരികവും വിശ്വാസ്യയോഗ്യവുമാണെന്ന് പഠക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications