സ്വാശ്രയം: വാദം ആഗസ്ത് 18 ലേക്ക് മാറ്റി
ന്യൂഡല്‍ഹി: സ്വാശ്രയ നിയമത്തില്‍ വാദം കേള്‍ക്കുന്നത് സുപ്രിം കോടതി ആഗസ്ത് 18ലേക്കു മാറ്റി. മാനേജ്മെന്റുകള്‍ നടത്തിയ പ്രവേശന പരീക്ഷ വിശ്വാസ യോഗ്യമാണെന്ന് തോന്നുന്നില്ലെന്നും പ്രവേശന പരീക്ഷയില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെങ്കില്‍ ആ വിഭാഗത്തില്‍ പ്രവേശനം കിട്ടിയ വിദ്യാര്‍ത്ഥികള്‍ക്ക് പുറത്ത് പോകേണ്ടി വരുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
മെഡിക്കല്‍ മാനേജ്മെന്റുകള്‍ നടത്തിയ പ്രവേശന പരീക്ഷയുടെ എല്ലാ രേഖകളും ആഗസ്ത് 18ന് മുമ്പ് സുപ്രീംകോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചു.
കണ്‍സോര്‍ഷ്യം നടത്തിയ പരീക്ഷയുടെ രേഖകള്‍ ഹൈക്കോടതിയും സര്‍ക്കാരും ആവശ്യപ്പെട്ടിട്ടും മാനേജ്മെന്റുകള്‍ നല്‍കിയില്ലെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ കെ.കെ. വേണുഗോപാല്‍ സുപ്രീംകോടതിയെ അറിയിച്ചു. തുടര്‍ന്ന് പ്രവേശന പരീക്ഷ നടത്തുന്നതായി അറിയിക്കുന്ന പരസ്യത്തിന്റെ രേഖകള്‍ കൈവശമുണ്ടോയെന്ന് മാനേജ്മെന്റുകളുടെ അഭിഭാഷകരോട് സുപ്രീംകോടതി ചോദിച്ചു. കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ തങ്ങള്‍ക്ക് സമയം നല്‍കണമെന്ന് മാനേജ്മെന്റുകള്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് കോടതി കേസുകള്‍ ആഗസ്ത് 18 ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. ജസ്റിസ് കെ.ജി.ബാലകൃഷ്ണന്‍, ജസ്റിസ് ഡി.കെ.ജയിന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്.












Click it and Unblock the Notifications