ബെച്ചു കസ്റഡിയിലില്ലെന്ന് പൊലീസ്
കൊച്ചി: ശബരിമല തന്ത്രി കണ്ര് മോഹനരെ ആക്രമിക്കുകയും നചിത്രങ്ങളെടുത്ത് പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തിന്റെ മുഖ്യ ആസൂത്രകനായ സിനിമാ-സീരിയല്‍ നടന്‍ ബെച്ചു റഹ്മാന്‍ കസ്റഡിയിലില്ലെന്ന് പൊലീസ് പറയുന്നു.
ബെച്ചു പൊലീസിന്റെ പിടിയിലായതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇയാള്‍ തങ്ങളെ വെട്ടിച്ച് മംഗലാപുരത്തേക്ക് കടന്നുകളഞ്ഞുവെന്നാണ് പൊലീസ് ഭാഷ്യം.
ബിച്ചുവിന്റെ ബിസിനസ് പങ്കാളികളെ കേന്ദ്രീകരിച്ചാണ് പൊലീസ് പ്രധാനമായും അന്വേഷണം നടത്തുന്നത്. ഇവരുമായി ബന്ധമുള്ള സങ്കേതങ്ങളില്‍ ബച്ചു ഒളിവില്‍ കഴിയുന്നുണ്ടോയെന്നാണ് അന്വേഷിക്കുന്നത്.
ബെച്ചു ഒളിവില്‍ തുടരുകയാണെങ്കില്‍ കേസ് രജിസ്റര്‍ ചെയ്ത് ഇയാളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാനുള്ള നീക്കത്തിലാണ് പൊലീസ്.
കൊച്ചിയിലെ പ്രത്യേക അന്വേഷണ സംഘത്തിനു പുറമെ കാസര്‍കോട്ടു നിന്നുള്ള പൊലീസ് സംഘവും അന്വേഷണം നടത്തുന്നുണ്ട്. ബെച്ചു മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കാനുള്ള സാധ്യതയും പൊലീസ് മുന്നില്‍ കാണുന്നുണ്ട്.


Click it and Unblock the Notifications