സംസ്ഥാനത്ത് വീണ്ടും കസ്റഡി മരണം
കോഴിക്കോട്: കേരളത്തില്‍ കസ്റഡി മരണങ്ങള്‍ തുടര്‍ക്കഥയാവുന്നു. കോഴിക്കോട് തിങ്കളാഴ്ച ഒരാള്‍ കൂടി പൊലീസ് കസ്റഡിയില്‍ മരിച്ചു.
ചാരായം വാറ്റുക്കേസില്‍ പ്രതിയായ മലയമ്മ സ്വദേശി രാജന്‍ (46) ആണ് കസ്റഡിയില്‍ മരിച്ചത്. ഇയാളെ കുതിരവട്ടം മാനസിക രോഗാശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് പൊലീസ് ജിപ്പില്‍ വച്ച് മരണം സംഭവിച്ചത്.
ഇയാള്‍ മദ്യത്തിന് അടിമായയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മദ്യം കിട്ടാത്തതോടെ അക്രമസ്വഭാവം കാണിക്കുന്നതിനാല്‍ ഇയാളെ തിങ്കളാഴ്ച രാവിലെ ബീച്ച് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്ന് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.
ആഗസ്ത് നാലിനാണ് ഇയാളെ പൊലീസ് കസ്റഡിയിലെടുത്തത്.












Click it and Unblock the Notifications