കസ്റഡി മരണം: കോഴിക്കോട് ചൊവ്വാഴ്ച ഹര്‍ത്താല്‍
കോഴിക്കോട്: ചാരായം വാറ്റുകേസില്‍ റിമാന്റ് കഴിയുകയായികുന്ന മലയമ്മ സ്വദേശി ചക്കാലക്കുന്നുമ്മല്‍ രാജന്‍ (36) മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് ചൊവ്വാഴ്ച കോഴിക്കോട് ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കും.
ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ പി.കെ.കെ.ബാവ, കണ്‍വീനര്‍ എം.വീരാന്‍കുട്ടി എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുതിരവട്ടം മാനസിക രോഗാശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചതെന്നാണ് പൊലീസ് പറയുന്നത്.












Click it and Unblock the Notifications