പെപ്സിയും കൊക്ക കോളയും നിരോധിക്കാന്‍ എല്‍ഡിഎഫ് ശുപാര്‍ശ
തിരുവനന്തപുരം: കൊക്ക കോളയും പെപ്സിയും നിരോധിക്കാന്‍ ഇടതുമുന്നണി സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.
ഞായറാഴ്ച ചേര്‍ന്ന ഇടതു മുന്നണി യോഗമാണ് ഇത് സംബന്ധിച്ച ശുപാര്‍ശയ്ക്കുള്ള തീരുമാനമെടുത്തത്. കീടനാശിനികളുടെ സാന്നിധ്യമുള്ള മറ്റ് ലഘുപാനീയങ്ങളും നിരോധിക്കണമെന്ന് ശുപാര്‍ശയുണ്ട്. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടാകും.
കോളകളില്‍ അനുവദനീയമായതില്‍ കൂടുതല്‍ അളവില്‍ കീടനാശിനികള്‍ ഉണ്ടെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് ഇടതു മുന്നണി ഈ തീരുമാനത്തിലെത്തിയതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഏതെല്ലാം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കണം, ഉല്‍പ്പന്നങ്ങളുടെ വിപണനത്തോടൊപ്പം ഉല്‍പ്പാദനവും നിരോധിക്കേണ്ടതുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ ആലോചിച്ചു തീരുമാനമെടുക്കുമെന്ന് വിശ്വന്‍ പറഞ്ഞു.
വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരില്‍ ജനങ്ങളെ വിഷം ചേര്‍ന്ന പാനീയങ്ങള്‍ കുടിപ്പിക്കണമെന്ന കാഴ്ചപ്പാട് എല്‍ഡിഎഫിനില്ല. ഇത് ഏതെങ്കിലും വ്യവസായത്തോടുള്ള നിഷേധാത്മക നിലപാടല്ല- വിശ്വന്‍ വ്യക്തമാക്കി.












Click it and Unblock the Notifications