ലോക്കപ്പ് മരണത്തിന് കാരണം സര്‍ക്കാരിന്റെ നിഷ്ക്രിയത്വം: ഉമ്മന്‍ചാണ്ടി
കാസര്‍കോട്: ലോക്കപ്പ് മരണങ്ങല്‍ വര്‍ധിക്കുന്നതിന് കാരണം സര്‍ക്കാരിന്റെ നിഷ്ക്രിയത്വമാണെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി.
ഈ സര്‍ക്കാര്‍ വന്നതിനു ശേഷം ആദ്യ കസ്റഡി മരണം സംഭവിച്ചപ്പോള്‍ തന്നെ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നതാണ്.
വിഷാംശമുള്ള പാനീയങ്ങളുടെ വില്പന തടയുക എന്ന ലക്ഷ്യം മാത്രമാണുള്ളതെങ്കില്‍ കൊക്ക കോളയും പെപ്സിയും നിരോധിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. ട്രോളിംഗ് നിരോധനം 15 ദിവസം കൂടി നീട്ടിയ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ ഉള്‍പ്പെടെയുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications