പരാമര്‍ശം പ്രതീക്ഷ നല്‍കുന്നു: ബേബി
തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തില്‍ സുപ്രീംകോടതി നടത്തിയ പരാമര്‍ശം പ്രതീക്ഷ നല്‍കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി.
സ്വാശ്രയ കോളജുകളിലെ പ്രവേശനം സംബന്ധിച്ച സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ച വാദമുഖങ്ങളില്‍ കഴമ്പുണ്ടെന്ന് സുപ്രീംകോടതി അംഗീകരിച്ചിരിക്കുകയാണ്. സ്വാശ്രയ മെഡിക്കല്‍ കോളജ് നടത്തിയ പ്രവേശനം സംബന്ധിച്ച രേഖകള്‍ ഈ മാസം 14ന് സുപ്രീംകോടതിയില്‍ നല്‍കണം. ഈ തെളിവുകള്‍ സുപ്രീംകോടതി വളരെ സൂക്ഷ്മമായും ലളിതമായും പരിശോധിച്ച് വേണ്ട തീരുമാനങ്ങള്‍ കൈക്കൊള്ളും.
വാശിയോടെ കേസ് നടത്തുന്ന മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന്‍ അടക്കം ആരുമായും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയാറാണ്. അഭിവന്ദ്യ പിതാക്കന്മാര്‍ ചര്‍ച്ചയ്ക്ക് ആഗ്രഹം പ്രകടിപ്പിച്ചാല്‍ അവരുമായും സഹകരിക്കും.
ഭീഷണിയുടെ സ്വരത്തിലല്ല സര്‍ക്കാര്‍ സംസാരിക്കുന്നത്. സര്‍ക്കാരും നിയമവുമൊക്കെ ഇവിടെയുണ്ട് എന്ന് ഓര്‍മ്മപ്പെടുത്തുന്നത് ഭീഷണിയായി കാണരുതെന്നും ബേബി പറഞ്ഞു.












Click it and Unblock the Notifications