സ്വാശ്രയ പ്രശ്നത്തില്‍ ചര്‍ച്ച തുടരും
തിരുവനന്തപുരം: സ്വാശ്രയ കോളജ് പ്രശ്നം പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മാനേജ്മെന്റുകളുമായി ചര്‍ച്ച തുടരുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ഒരു സമവായം ഉണ്ടാക്കണമെന്നാണ് എല്‍ഡിഎഫിന്റെ ആഗ്രഹം.
സ്വാശ്രയ മാനേജുമെന്റുകള്‍ പ്രശ്നപരിഹാരത്തിനായി മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളില്‍ ചിലത് സ്വീകാര്യമാണ്. ഇക്കാര്യത്തില്‍ മാനേജ്മെന്റുകളോട് ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചിട്ടില്ല. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നേരെ നടന്ന ആക്രമണത്തോട് എല്‍ഡിഎഫിന് യോജിപ്പില്ല.
സ്വാശ്രയ പ്രശ്നത്തിന്മേല്‍ സര്‍ക്കാര്‍ കോടതി വിധിക്കു ശേഷം തീരുമാനമെടുക്കും. സുപ്രീം കോടതി വിധിക്കുശേഷം മറ്റു നടപടികള്‍ ആലോചിക്കും. അതിനായി ആഗസ്ത് പത്താം തീയതി മുന്നണി പ്രത്യേക യോഗം ചേരും- വിശ്വന്‍ പറഞ്ഞു.












Click it and Unblock the Notifications