നിറപുത്തരിക്ക് മഹേശ്വരര് കാര്‍മികത്വം വഹിക്കും
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ നിറപുത്തരി പൂജയ്ക്കു മുതിര്‍ന്ന തന്ത്രി കണ്ഠര് മഹേശ്വരര് മുഖ്യകാര്‍മികത്വം വഹിക്കും. തന്ത്രി കണ്ഠര് മോഹനര് പൂജാകര്‍മങ്ങളില്‍ നിന്നും വിട്ടുനില്‍ക്കും.
നിറപുത്തരിയ്ക്കായി ചൊവ്വാഴ്ച വൈകീട്ട് 5.30നാണ് ശബരിമല നട തുറക്കുന്നത്. ബുധനാഴ്ച പുലര്‍ച്ചെ 6.20നും 7.10നു ഇടയിലാണ് നിറപുത്തരി.
വിവാദത്തിലകപ്പെട്ട സാഹചര്യത്തില്‍ തത്കാലം ശബരിമലയിലേക്ക് പോകേണ്ടതില്ലെന്നാണ് മോഹനരുടെ തീരുമാനം. കണ്ഠര് മോഹനരെ ശബരിമല തന്ത്രി സ്ഥാനത്തു നിന്നും മാറ്റിയതായി അറിയിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മഹേശ്വരരെ നിറപുത്തരി പൂജ നടത്താനായി ക്ഷണിച്ചിരുന്നു. എന്നാല്‍ തന്ത്രിയെ മാറ്റാനുള്ള അധികാരം ദേവസ്വം ബോര്‍ഡിനില്ലെന്ന നിലപാടിലായിരുന്നു മഹേശ്വരര്.
പൂജയ്ക്കായി കണ്ഠരര് രാജീവരെയും ദേവസ്വം ബോര്‍ഡ് ക്ഷണിച്ചിരുന്നു. എന്നാല്‍ പൂജയ്ക്കായി താന്‍ ശബരിമലയിലേക്കില്ലെന്ന് രാജീവര് മഹേശ്വരെ അറിയിച്ചിരുന്നു.












Click it and Unblock the Notifications