നട്വറിനെ കോണ്‍ഗ്രസ് പുറത്താക്കും
ദില്ലി: പാര്‍ട്ടി നേതൃത്വത്തിനെതിരായ കലാപം അവസാനിപ്പിക്കാന്‍ തയ്യാറാവാത്ത നട്വര്‍സിംഗിനെ സസ്പെന്റ് ചെയ്യാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം തീരുമാനിച്ചു. നട്വറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതിന്റെ ആദ്യപടിയാവും ഇത്.
രാജ്യസഭാ അധ്യക്ഷന്‍ ഭെയ്റോണ്‍ സിംഗ് ഷെഖാവത്തിന് നട്വര്‍സിംഗ് കത്തയച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം. പ്രധാനമന്ത്രിയ്ക്കെതിരായ അവകാശ ലംഘന നോട്ടീസുമായി നട്വര്‍ മുന്നോട്ടുപോവുമെന്ന് വ്യക്തമാക്കുന്നതാണ് കത്തിലെ ഉള്ളടക്കം.
ഒരു ദിവസത്തെ പര്യടനത്തിനു ശേഷം കാണ്‍പൂരില്‍ നിന്ന് സോണിയാഗാന്ധി തിരിച്ചെത്തിയതിനു ശേഷം എഐസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ എ.കെ.ആന്റണി സമിതി യോഗം വിളിച്ചുചേര്‍ത്തേക്കും.












Click it and Unblock the Notifications