എന്‍ഡിഎ ലോക്സഭ ബഹിഷ്കരിച്ചു
ദില്ലി: സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി സഭയില്‍ പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമര്‍ത്തുന്നുവെന്ന് ആരോപിച്ച് എന്‍ഡിഎ ചൊവ്വാഴ്ച ലോക്സഭ ബഹിഷ്കരിച്ചു.
പ്രതിഷേധ സൂചകമായി പ്രതിപക്ഷ നേതാക്കള്‍ സ്പീക്കറുമായുള്ള ദിവസേനയുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തില്ല. രജിസ്ററില്‍ ഒപ്പുവച്ചതുമില്ല. പാര്‍ലമെന്റിനു മുന്നിലെ ഗാന്ധി പ്രതിമക്കു മുന്നില്‍ പ്രതിപക്ഷാംഗങ്ങള്‍ ധര്‍ണ നടത്തുകയും ചെയ്തു.
അതേ സമയം പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഫലപ്രദമായ പ്രവര്‍ത്തനത്തിന് പ്രതിപക്ഷ പാര്‍ട്ടികള്‍ ലോക്സഭയില്‍ എത്തണമെന്ന് സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചു.
എന്‍ഡിഎയുടെ നടപടി ഇടതുപാര്‍ട്ടികളും ബിഎസ്, എസ്പി, രാഷ്ട്രീയ ജനതാദള്‍ എന്നീ പാര്‍ട്ടികളും അപലപിച്ചു. സര്‍ക്കാരിനുള്ളതിന് സമാനമായ ഉത്തരവാദിത്തം പ്രതിപക്ഷത്തിനുമുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications