പാമോയില്‍: കരുണാകരന്‍ സത്യവാങ്മൂലം നല്‍കണമെന്ന് സുപ്രിം കോടതി
ദില്ലി: പാമോയില്‍ കെ.കരുണാകരന്‍ ഒരാഴ്ചയ്ക്കകം സത്യവാങ്മൂലം നല്‍കണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടു.
പാമാേേയില്‍ കേസ് പിന്‍വലിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തില്‍ നിന്ന് വിരുദ്ധമായി കേസ് പുനരാരംഭിക്കുകയാണെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് ഇതുസംബന്ധിച്ച സത്യവാങ്മൂലം സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചത്.
ഇത് പരിഗണിച്ച ജസ്റിസുമാരായ കെ.ജി.ബാലകൃഷ്ണന്‍, ഡി.കെ.ജെയിന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഒരാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കരുണാകരനോട് ആവശ്യപ്പെട്ടത്.












Click it and Unblock the Notifications