വിമാനം രണ്ടു ദിവസം വൈകിയതില്‍ പ്രതിഷേധം
മലപ്പുറം: ജിദ്ദയില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ വിമാനം രണ്ടു ദിവസം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ വിമാനത്തില്‍ നിന്നിറങ്ങാതെ പ്രതിഷേധിച്ചു.
യാത്രക്കാര്‍ തയ്യാറാക്കിയ പരാതി എയര്‍പോര്‍ട്ട് ഡയറക്ടര്‍ ആര്‍.വീരസ്വാമി നേരിട്ടെത്തി വാങ്ങിയ ശേഷമാണ് പ്രതിഷേധവം അവസാനിപ്പിച്ചത്.
ആഗസ്ത് ആറാം തീയതി ഞായറാഴ്ച ജിദ്ദയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ചൊവ്വാഴ്ച രാവിലെ 7.45നാണ് കരിപ്പൂരിലെത്തിയത്. വിമാനം പുറപ്പെടാന്‍ വൈകിയതിനാല്‍ രണ്ടു ദിവസമായി യാത്രക്കാരിലെ ജിദ്ദയിലെ ഹോട്ടലില്‍ താമസിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച അര്‍ധരാത്രിക്കു ശേഷമാണ് വിമാനം പുറപ്പെട്ടത്.
എന്നാല്‍ വിമാനം വൈകിയതില്‍ തൃപ്തികരമായ വിശദീകരണം നല്‍കാന്‍ എയര്‍ ഇന്ത്യാ അധികൃതര്‍ തയ്യാറായില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു. 240 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.


Click it and Unblock the Notifications