താന്‍ ഗള്‍ഫിലാണെന്ന് ബെച്ചു റഹ്മാന്‍
കാസര്‍കോട്: ശബരിമല തന്ത്രി കണ്രര് മോഹനരെ ഫ്ലാറ്റില്‍ ആക്രമിക്കുകയും പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ പൊലീസ് അന്വേഷിച്ചുവരുന്ന സീരിയല്‍-സിനിമാ നടന്‍ ബെച്ചു റഹ്മാന്‍ ഒരു സായാഹ്നപത്രത്തിലൂടെ ചില വെളിപ്പെടുത്തലുകള്‍ നടത്തി. താന്‍ ഇപ്പോള്‍ ഗള്‍ഫിലാണെന്നും തന്ത്രിയെ കുടുക്കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരാണ് തന്നെ രാജ്യം വിടാന്‍ സഹായിച്ചതെന്നും ബെച്ചു വെളിപ്പെടുത്തി.
കാസര്‍കോട് നിന്നും പ്രസിദ്ധീകരിക്കുന്ന ഉത്തരദേശം സായാഹ്നപത്രത്തിന്റെ ലേഖകനെ ഫോണില്‍ വിളിച്ചാണ് ബെച്ചു ഇക്കാര്യം അറിയിച്ചത്. ഗള്‍ഫില്‍ തന്നെയാണോ എന്ന ചോദ്യത്തിന് താനിപ്പോള്‍ സുരക്ഷിതമായ സങ്കേതത്തിലാണെന്നും ഗള്‍ഫിലാണെന്ന് എഴുതിയാല്‍ മതിയെന്നും ബെച്ചു പറഞ്ഞു.
തന്ത്രി സംഭവത്തില്‍ തനിക്ക് നേരിട്ട് പങ്കില്ലെന്ന് ബെച്ചു അവകാശപ്പെട്ടു. നാല് മുംബൈക്കാരെയും രണ്ട് കാസര്‍കോട്ടുകാരെയും ശോഭയ്ക്കു പരിചയപ്പെടുത്തുക മാത്രമാണ് താന്‍ ചെയ്തത്.
22-ാം തീയതി സംഭവം നടന്നതിനു ശേഷം 28 വരെ താന്‍ എറണാകുളത്ത് ഉണ്ടായിരുന്നു. തന്നെ സംരക്ഷിക്കുന്നവരുടെ നിര്‍ദേശം അനുസരിച്ചാണ് 28ന് എറണാകുളം വിട്ടത്. ഇവരാണ് തന്നെ സംരക്ഷിക്കുന്നത്. തന്ത്രിയെ കുടുക്കി പണം തട്ടുകയായിരുന്നു ഇവരുടെ ലക്ഷ്യം.
തന്ത്രിയെ ശാന്തയ്ക്കൊപ്പം നിര്‍ത്തിയെടുത്ത ഫോട്ടോകള്‍ ശോഭയെ ആ ജോലി ഏല്പിച്ചവരുടെ പക്കല്‍ ഉണ്ടാവും. ഈ ഫോട്ടോകള്‍ ഒരു പ്രമുഖ ചാനല്‍ ഉടന്‍ പുറത്തുവിട്ടേക്കും. തന്ത്രിയുടെ ആഭരണവും പണവും പിടിച്ചുവാങ്ങിയിട്ടില്ല.
മാധ്യമങ്ങളില്‍ തന്നെ കുറിച്ചു പ്രചരിക്കുന്നത് ശരിയല്ലെന്നും താന്‍ മയക്കുമരുന്ന് കച്ചവടവും ബ്ലാക്ക്മെയിംലിംഗും നടത്തിയിട്ടില്ലെന്നും ബെച്ചു പറഞ്ഞു.












Click it and Unblock the Notifications