Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല നട ചൊവാഴ്ച തുറക്കും

പത്തനംതിട്ട: നിറപുത്തരി ചടങ്ങുകള്‍ക്കായി ശബരിമല നട ചൊവാഴ്ച വൈകുന്നേരം 5.30ന് തുറക്കും. മുതിര്‍ന്ന തന്ത്രി കണ്ഠരര് മഹേശ്വരരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി സുകുമാരന്‍ നമ്പൂതിരിയാണ് ശ്രീകോവില്‍ തുറക്കുക.

ചൊവാഴ്ച പ്രത്യേക പൂജകളൊന്നും ഉണ്ടായിരിക്കില്ല. ബുധനാഴ്ച രാവിലെ 6.20നും 7.10നും ഇടയ്ക്ക് നിറപുത്തരി ചടങ്ങുകള്‍ നടക്കും.

കാര്‍ഷിക സമൃദ്ധിക്കും ഐശ്വര്യത്തിനും വേണ്ടിയാണ് നിറപുത്തരി പൂജകള്‍ നടത്തുന്നത്. കേരളത്തിന്റെ വിവിധ നെല്ലറകളില്‍ നിന്നും കൊണ്ടു വരുന്ന കറ്റകളാണ് നിറപുത്തരി പൂജകള്‍ക്കായി സമര്‍പ്പിക്കുക.

ചൊവാഴ്ച വൈകുന്നേരത്തോടെ തന്നെ കര്‍ഷകര്‍ കറ്റകളുമായി സന്നിധാനത്തെത്തും. കവടിയാര്‍ കൊട്ടാരത്തില്‍ വച്ചാണ് നിറപുത്തരിയുടെ ദിവസവും സമയവും നിശ്ചയിക്കുന്നത്. ബുധനാഴ്ച രാവിലെ അഞ്ച് മണിയോടെ നിറപുത്തരിക്ക് മുന്നോടിയായുള്ള ചടങ്ങുകള്‍ ആരംഭിക്കും. പൂജകള്‍ക്ക് ശേഷം ബുധനാഴ്ച രാത്രി പത്ത് മണിയോടെ ഹരിവരാസനം പാടി നട അടയ്ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+