കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശോഭാ ജോണിന് ജാമ്യം ലഭിച്ചു

  • By Super
Google Oneindia Malayalam News

കൊച്ചി: ശബരിമല തന്ത്രി കണ്ഠരര് മോഹനരെ ആക്രമിക്കുകയും നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതി ശോഭാജോണിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു.

25,000 രൂപയുടെ സ്വന്തം ജാമ്യത്തിലും മറ്റ് രണ്ട് പേരുടെ രണ്ട് ആള്‍ജാമ്യത്തിലാണ് ജാമ്യാപേക്ഷ അനുവദിച്ചത്. പാസ്പോര്‍ട്ട് തിരികെ നല്‍കണം, എല്ലാ ശനിയാഴ്ചയും എറണാകുളം വനിതാ പൊലീസ്സ്റേഷനില്‍ ഹാജരാകണം, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം, അന്വേഷണ കാലയളവില്‍ എറണാകുളം ജില്ലയ്ക്ക് പുറത്ത് പോകരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.

അതേ സമയം കേസിലെ പ്രതികളും ശോഭയുടെ സഹായികളുമായ അനിലിന്റെയും വിജിലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പി.ഡി.ശാര്‍ങ്ഗധരനാണ് ജാമ്യാപേക്ഷകളില്‍ ഉത്തരവ് പുറപ്പെടുവിച്ചത്. കേസിലെ അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് കോടതിയോട് അഭ്യര്‍ത്ഥിച്ചു.

ശോഭയെ ചൊവാഴ്ച രാവിലെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ മാസം 22 വരെ ശോഭയെയും കൂട്ടു പ്രതികളായ അനില്‍, വിജില്‍ എന്നിവരെയും ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്റ് ചെയ്യാനാണ് കോടതി ഉത്തരവിട്ടത്. ഇതിന് ശേഷമാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X