ശോഭാ ജോണിന്റെ റിമാന്റ് ആഗസ്ത് 22 വരെ നീട്ടി
കൊച്ചി: ശബരിമല തന്ത്രി കണ്ഠരര് മോഹനരെ അക്രമിക്കുകയും നചിത്രങ്ങളെടുത്ത് പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതി ശോഭാ ജോണിന്റെയും മറ്റ് രണ്ട് പ്രതികളുടെയും റിമാന്റ് ആഗസ്ത് 22 വരെ നീട്ടി.
പൊലീസ് കസ്റഡിയിലായിരുന്ന ശോഭാ ജോണിനെയും സഹായികളായ അനില്‍, വിജില്‍ എന്നിവരെയും ചൊവാഴ്ച എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പൊലീസ് കസ്റഡിയില്‍ നിന്ന് 15 ദിവസത്തേയ്ക്ക് കൂടി ഇവരെ ജുഡീഷ്യല്‍ കസ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടു.
നേരത്തെ ആഗസ്ത് 17 വരെ ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്റ് ചെയ്യപ്പെട്ട ഇവരെ ആഗസ്ത് എട്ട് വരെ കൂടുതല്‍ ചോദ്യം ചെയ്യാനായി പൊലീസ് കസ്റഡിയില്‍ വിട്ടുകൊടുത്തിരുന്നു. ഇപ്പോള്‍ പൊലീസ് കസ്റഡിയില്‍ നിന്ന് ഇവരെ കോടതി ജുഡീഷ്യല്‍ കസ്റഡിയില്‍ വിടുകയും റിമാന്റ് 22 വരെ നീട്ടുകയുമാണ് ചെയ്തത്.
ചൊവ്വാഴ്ച ശോഭാ ജോണിന്റെ ജാമ്യാപേക്ഷ പരിഗണിച്ച എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ഇരുകൂട്ടരുടെയും വാദം കേട്ടതിനു ശേഷം വിധി പറയുന്നതിനായി ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് മാറ്റി. പൊലീസും തന്ത്രിയുമായി ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് തനിക്കെതിരെയുള്ള കേസെന്നാണ് ശോഭ ജാമ്യഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.












Click it and Unblock the Notifications