മുംബൈ സ്ഫോടനം: അറസ്റ് തുടരുന്നു
മുംബൈ: മുംബൈ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് പൊലീസ് 50 പേരെ കസ്റഡിയിലെടുത്തു. മുംബൈയ്ക്ക് സമീപമുള്ള താകി റോഡ്, ഗാസ് റോഡ്, നാലോ സോപാര പ്രദേശത്ത് നിന്നാണ് ഇവരെ പിടിച്ചത്.
ഈ പ്രദേശത്ത് ചില തീവ്രവാദി സംഘങ്ങളുണ്ടെന്ന സൂചനെ തുടര്‍ന്നായിരുന്നു അന്വേഷണം. മുംബൈ സ്ഫോടന പരമ്പരയുമായി ബന്ധമുണ്ടെന്ന് കരുതുന്ന അബ്ദുള്‍ ഹമീദ് ഈ പ്രദേശക്കാരനാണ്. ഹമീദിനെ ഈയിടെ ജമ്മുവില്‍ വച്ച് മറ്റൊരു കേസുമായി ബന്ധപ്പെട്ട് അറസ്റ് ചെയ്തിരുന്നു. ഈയാളുടെ ഐഡന്റിറ്റി കാര്‍ഡ് മുംബൈയില്‍ സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.
ഇതുകൂടാതെ മൂന്ന് സിമി പ്രവര്‍ത്തകരെ പൊലീസ് നാഗ്പൂരില്‍ അറസ്റ് ചെയ്തു.












Click it and Unblock the Notifications