കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയ ഹിന്ദു വിരോധിയെന്ന് ബിജെപി

  • By Staff
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി ഹിന്ദുവിരോധിയെന്ന് ബി.ജെ.പി. പാര്‍ലമെന്ററി പാര്‍ട്ടി വക്താവ് വിജയ് കുമാര്‍ മല്‍ഹോത്ര പറഞ്ഞു.

മധ്യപ്രദേശ് സര്‍ക്കാര്‍ മതംമാറ്റ നിരോധന ബില്ല് പാസാക്കിയതു സംബന്ധിച്ച് സോണിയ ഓള്‍ ഇന്ത്യാ ക്രിസ്ത്യന്‍ കൗണ്‍സിലിനു എഴുതിയ കത്ത് അടിസ്ഥാനമാക്കിയാണ് ബി.ജെ.പിയുടെ വിമര്‍ശനം. കത്തിലെ സോണിയയുടെ നിലപാട് ഹിന്ദുവിരുദ്ധമാണെന്ന് അവര്‍ ആരോപിച്ചു. ബില്ലിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസിന്റെ ന്യായീകരണങ്ങള്‍ ശരിയല്ല. കോണ്‍ഗ്രസ് ഭരിച്ചിരുന്ന സംസ്ഥാനങ്ങളിലും ബില്ല് പാസാക്കിയിട്ടുണ്ട് മല്‍ഹോത്ര വ്യക്തമാക്കി.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇത്തരം നിയമങ്ങള്‍ പാസാക്കുന്നതെന്നും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മതംമാറ്റ നിരോധന ബില്ല് പാസാക്കുകയില്ലെന്നുമാണ് സോണിയ ക്രിസ്ത്യന്‍ സംഘടനയ്ക്ക് അയച്ച കത്തില്‍ പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പ്രലോഭനത്തിലൂടെയുള്ള മതംമാറ്റം ശരിയല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണെന്ന് മല്‍ഹോത്ര പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X