കിളിമാനൂരില്‍ നേരിയ ഭൂചലനം
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരില്‍ ആഗസ്റ് ഒമ്പത് ബുധനാഴ്ച രാവിലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായില്ല. പുലര്‍ച്ചെ 4 30നാണ് ഭൂചലനം ഉണ്ടായത്. ഭൂചലനം 30 സെക്കന്റോളം നീണ്ടു നിന്നു.
ജനങ്ങള്‍ പരിഭ്രാന്തിയോടെ വീടുകള്‍ വിട്ട് പുറത്തിറങ്ങി. ഭൂചലനം വളരെ കുറഞ്ഞ തോതിലുള്ളതായിരുന്നു എന്നാണ് കരുതേണ്ടത്. കാര്യമായ നാശ നഷ്ടങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ജനലുകളും മറ്റും വിറയ്ക്കുന്നത് കണ്ടാണ് ആളുകള്‍ വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങിയത്. അതിരാവിലെ ആയതുകൊണ്ട് പലരും ഇക്കാര്യം അറിഞ്ഞതുമില്ല.
റിച്ചര്‍ സ്കെയിലില്‍ നലിലേറെ വരുന്ന ഭൂചലനങ്ങള്‍ രേഖപ്പെടുത്തുന്ന പല കേന്ദ്രങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. അവിടെ ഒന്നും ഇത് രേഖപ്പെടുത്തിയിട്ടില്ല.












Click it and Unblock the Notifications