ജയമാല സംഭവം: അന്വേഷണം പ്രത്യേക സംഘത്തിന്
തിരുവനന്തപുരം: ശബരിമല ശ്രീകോവിലിനുള്ളില്‍ ജയമാല കയറി എന്നത് സംബന്ധിച്ച വിവാദത്തെക്കുറിച്ച് അന്വേഷിക്കാന്‍ ക്രൈം ബ്രാഞ്ച് പ്രത്യേക സംഘത്തെ നിയോഗിച്ചു.
എസ്.പി.രാമചന്ദ്രന്‍നായരായിരിക്കും അന്വേഷണത്തിന് നേതൃത്വം നല്‍കുക.
ശബരിമല വിഗ്രഹത്തെ തൊട്ട് തൊഴുതുവെന്ന കന്നഡ നടി ജയമാലയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണ ചുമതല കോട്ടയത്തെ ക്രൈംബ്രാഞ്ച് എസ്.പി രാമചന്ദ്രന്‍നായരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയത്.
ജയമാല വെളിപ്പെടുത്തിയ സംഭവങ്ങളുടെ എല്ലാ വശങ്ങളും വിശദാംശങ്ങളും അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നാണ് ക്രൈം ബ്രാഞ്ച് നല്‍കുന്ന സൂചന. ആഗസ്റ് പത്ത് വ്യാഴാഴ്ച ഇത് സംബന്ധിച്ച് തിരുവനന്തപുരത്ത് യോഗം നടക്കും. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി, ഐ.ജി എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും യോഗം.
ഈ യോഗത്തിലായിരിക്കും ഏതൊക്കെ വിഷയങ്ങള്‍ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നതിനെക്കുറിച്ച് തീരുമാനിക്കുക. വൈകാതെ തന്നെ അന്വേഷണസംഘം ബാംഗ്ലൂരിലേക്ക് പോകും.












Click it and Unblock the Notifications