Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലനട തുറന്നു; നിറപുത്തിരി പൂജ നടന്നു

ശബരിമല: നിറപുത്തിരി പൂജയ്ക്കായി ശബരിമലനട തുറന്നു. ചൊവാഴ്ച വൈകിട്ട് 5.30 ന് വലിയ തന്ത്രി കണ്ഠര് മഹേശ്വരരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എം. സുകുമാരന്‍ നമ്പൂതിരി തിരുനട തുറന്ന് ദീപം തെളിച്ചു.

തുടര്‍ന്ന് പൂജകളൊന്നുമില്ലായിരുന്നു. ആഗസ്റ് ഒമ്പത് ബുധനാഴ്ച രാവിലെ 6.20നും 7.10നും ഇടയ്ക്കാണ് നിറപുത്തിരി പൂജ നടന്നത്. നിറപുത്തിരി ദിനത്തില്‍ ദര്‍ശനം നടത്തുന്നതിനായി സന്നിധാനത്തേക്ക് തീര്‍ത്ഥാടകരുടെ വന്‍ പ്രവാഹമായിരുന്നു.

പാടത്ത് നിന്ന് ആദ്യം കൊയ്തെടുത്ത കറ്റകള്‍, പതിനെട്ടാംപടിക്കുതാഴെ ആല്‍മരച്ചുവട്ടില്‍ ഭക്തര്‍ ഭഗവാന് സമര്‍പ്പിച്ചു. പുലര്‍ച്ചെ പതിനെട്ടാംപടിയിറങ്ങിയെത്തിയ തന്ത്രിയും മേല്‍ശാന്തിയും പരികര്‍മ്മികളും ചേര്‍ന്ന് തീര്‍ത്ഥംതളിച്ച് ശുദ്ധമാക്കി കറ്റകള്‍ ഏറ്റുവാങ്ങി. മേല്‍ശാന്തിയും മറ്റും തലയിലേറ്റി പ്രദക്ഷിണമായി ഗണപതിഹോമ മണ്ഡപത്തിലെത്തിച്ച കതിര്‍ക്കറ്റകള്‍ തന്ത്രി അവിടെവച്ച് പൂജിച്ചു.

തുടര്‍ന്ന് ഇവ ശ്രീകോവിലിലെത്തിച്ച് പൂജചെയ്ത് അയ്യപ്പചൈതന്യം നിറച്ചു. പിന്നീട് കതിര്‍ക്കറ്റകള്‍ പ്രസാദമായി ഭക്തര്‍ക്ക് നല്‍കി. നിറപുത്തിരി പൂജകള്‍ പൂര്‍ത്തിയാക്കി രാത്രി 10 ന് നട അടയ്ക്കും.

ചിങ്ങമാസ പൂജകള്‍ക്കായി ആഗസ്ത് 16ന് വീണ്ടും നടതുറക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+