പാര്‍ലമെന്റിന് മുന്നില്‍ വെള്ളിയാഴ്ച എംപിമാരുടെ ധര്‍ണ
ദില്ലി: കേരളത്തില്‍ നിന്നുള്ള ഇടതുപക്ഷ എം. പിമാര്‍ ആഗസ്റ് പതിനൊന്ന് വെള്ളിയാഴ്ച പാര്‍ലമെന്റിനുമുമ്പില്‍ സത്യഗ്രഹം നടത്താന്‍ തീരുമാനിച്ചു.
വിഴിഞ്ഞം പദ്ധതി നടപ്പാക്കുക, ഗള്‍ഫിലേക്കുള്ള വിമാന നിരക്ക് കുറയ്ക്കുക, കേരളത്തിന് അനുവദിച്ചിട്ടുള്ള കാര്‍ഷികപാക്കേജില്‍ ഇടുക്കി, ആലപ്പുഴ ജില്ലകളെ കൂടി ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സത്യാഗ്രഹം.
വ്യാഴാഴ്ച രാവിലെ വിഴിഞ്ഞം പദ്ധതി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എം.പിമാരായ വര്‍ക്കല രാധാകൃഷ്ണന്‍, പന്ന്യന്‍ രവീന്ദ്രന്‍ എന്നിവര്‍ പാര്‍ലമെന്റിനുമുമ്പില്‍ പ്രതിഷേധസൂചകമായി കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.
ഇതിനിടെ വിഴിഞ്ഞം പദ്ധതിയ്ക്ക് സുരക്ഷാ അനുമതി കിട്ടാത്തതില്‍ തനിയ്ക്ക് പങ്കൊന്നുമില്ലെന്ന് തുറമുഖ വകുപ്പ് മന്ത്രി ടി. ആര്‍. ബാലു പാര്‍ലമെന്റില്‍ വ്യക്തമാക്കി. വിഴിഞ്ഞം പദ്ധതിയ്ക്ക് അനുമതി ലഭിയ്ക്കാത്തതില്‍ മന്ത്രിയുടെ കൈയുണ്ടെന്ന് കേരളത്തില്‍ നിന്നുള്ള എം പിമാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ കേരള എം പിമാര്‍ ഇത് ചെവിക്കൊള്ളാന്‍ തയ്യാറായില്ല.












Click it and Unblock the Notifications