മുംബൈ സ്ഫോടനം: വിധി സെപ്തംബര്‍ 12 മാറ്റി
മുംബൈ: മുംബൈയില്‍ 1993 ല്‍ നടന്ന സ്ഫോടന പരമ്പരകളിലെ കേസില്‍ വിധിപറയുന്നത് കോടതി സെപ്തംബര്‍ 12 ലേയ്ക്ക് മാറ്റിവച്ചു.
ടാഡ കോടതിയാണ് ഈ കേസില്‍ ആഗസ്റ് 10 വ്യാഴാഴ്ച വിധി പറയേണ്ടിയിരുന്നത്. 123 പ്രതികളുള്ള ഈ കേസിലെ 86 പ്രതികളും ജാമ്യത്തിലാണ്. ജാമ്യം നേടിയിട്ടുള്ള എല്ലാ പ്രതികളോടും വ്യാഴാഴ്ച കോടതിയില്‍ ഹാജരാകാന്‍ ടാഡ കോടതി ആവശ്യപ്പെട്ടിരുന്നു.
ഹിന്ദി ചലച്ചിത്ര നടന്‍ സഞ്ജയ് ദത്ത്, മെമന്‍ കുടുംബത്തിലെ ചില അംഗങ്ങള്‍ തുടങ്ങിയ പ്രമുഖരായ പ്രതികളും കോടതിയില്‍ ഹാജരായിരുന്നു. കേസിലെ പ്രധാന പ്രതി ഒളിവിലാണ്. അബു സലിം തന്നെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നിഗം പറഞ്ഞു. മുംബൈയില്‍ 1993 ന് നടന്ന സ്ഫോടന പരമ്പര സംബംന്ധിച്ച കേസില്‍ 1995 ജൂണ്‍ 19 ന്ാണ വാദേ തുടങ്ങിയത്. 2003 ലാണ് കേസ് വിസ്താരം അവസാനിച്ചത്. 686 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.
മുംബൈ സ്റോക്ക് എക്സേഞ്ച്, ശിവസേന ഭവന്റെ മുന്നിലുള്ള പെട്രോള്‍ ബങ്ക്, സെഞ്ചുറി ബസാര്‍, പ്ലാസ സിനിമ എന്നിവിടങ്ങളിലാണ് 1993ല്‍ ബോംബ് സ്ഫോടനം ഉണ്ടായത്.












Click it and Unblock the Notifications