പെട്രോള്‍, ഡീസല്‍ നികുതി ഒരു രൂപ കുറയ്ക്കാന്‍ ശുപാര്‍ശ
ദില്ലി: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതിയില്‍ ലിറ്ററിന് ഒരു രൂപ കുറയ്ക്കാന്‍ പെട്രോളിയം മന്ത്രാലയം ധനമന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തു.
അന്താരാഷ്ട്രവിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കൂടിയ സാഹചര്യത്തില്‍ ധനമന്ത്രാലയം അന്തിമതീരുമാനം ഉടന്‍ കൈക്കൊള്ളും. നികുതി കുറച്ചാല്‍ ധനമന്ത്രാലയത്തിന് 5000 കോടിയുടെ റവന്യൂ നഷ്ടമുണ്ടാകുമെന്നാണ് പറയുന്നത്. നിലവില്‍ പെട്രോളിന് 13 രൂപയും ഡീസലിന് 3.20 ആണ് എക്സൈസ് നികുതി.












Click it and Unblock the Notifications